vyapari
പി.വി. ഫിലിപ്പ് (പ്രസിഡന്റ്), ജോൺസൺ പടയാട്ടിൽ (സെക്രട്ടറി)

നെടുമ്പാശേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെടുമ്പാശേരി എയർപോർട്ട് യൂണിറ്റ് സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ പടയാട്ടിൽ, ജോസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി പി.വി. ഫിലിപ്പ് (പ്രസിഡന്റ്), സജി സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), ജോൺസൺ പടയാട്ടിൽ (സെക്രട്ടറി), ബൈജു കുഞ്ഞവര (ജോ.സെക്രട്ടറി), ജോസ് വർഗീസ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.