നെടുമ്പാശേരി: വ്യോമയാന മേഖലയിൽ ജോലി ചെയ്യുന്ന ഇതര കരാർ തൊഴിലാളികളെ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള ഷെഡ്യൂൾഡ് എംപ്ലോയ്‌മെന്റ് തസ്തികയിലെ സേവനവേതന വ്യവസ്ഥയിൽ ഉടൻ ഉൾപ്പെടുത്തണമെന്ന് നെടുമ്പാശേരി കമ്മ്യൂണിറ്റി സെന്ററിൽ ചേർന്ന കേരള സിവിൽ ഏവിയേഷൻ വർക്കേഴ്‌സ് കോൺഗ്രസ് വനിതാ സമ്മേളനം ആവശ്യപ്പെട്ടു.
നിലവിൽ തൊഴിൽ വകുപ്പിലെ ഷോപ്പ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴിലാണ് ഇവരെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് ഇവരോടുള്ള കടുത്ത അനീതിയാണെന്നും യോഗം കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രക്ഷോഭനടപടികൾ ആരംഭിക്കുവാൻ സമ്മേളനം തീരുമാനിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സീന ഷിബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി.
യൂണിയൻ പ്രസിഡന്റ് വി.പി. ജോർജ്, കളമശേരി നഗരസഭ ചെയർപേഴ്‌സൺ റുഖിയ ജമാൽ, മുൻ നഗരസഭാ ചെയർപേഴ്‌സൺ മേരി വർഗീസ്, ഡി.സി.സി ഭാരവാഹികളായ ലിസി ജോർജ്, എ.വി. സജീവൻ, കെ.വി. ജേക്കബ്, ദിലീപ് കപ്രശേരി, പൗലോസ് കല്ലറക്കൽ, ആനന്ദ് ജോർജ്, പോളി ഫ്രാൻസിസ്, രഞ്ജു ദേവസി, എ.സി. ചന്ദ്രൻ, വിൽഫ്രഡ് സെബാസ്റ്റ്യൻ, കെ.ടി. കുഞ്ഞുമോൻ, ജീമോൻ കയ്യാല, ഷിജോ തച്ചപ്പിള്ളി, മുഹമ്മദ് താഹിർ, ആന്റണി ജോർജ്, റോബിൻ ജോർജ് ഷേർളി ഷാജു എന്നിവർ പ്രസംഗിച്ചു. സുവർണ ഗോപി സ്വാഗതവും ഷിജി എൽദോ നന്ദിയും പറഞ്ഞു.