നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 400 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ചങ്ങല രൂപത്തിൽ നിർമ്മിച്ചതിനു ശേഷം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇതിന് ഇന്ത്യൻ മാർക്കറ്റിൽ 14 ലക്ഷത്തോളം വിലവരും. ദുബായിൽ എമിറേറ്റ് എയർലൈൻസിന്റെ കാർഗോ വിഭാഗത്തിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയാണ് പിടിയിലായത്.