കൊച്ചി: സംസ്ഥാന അസംഘടിത തൊഴിലാളി സുരക്ഷാപദ്ധതി, കേരള ഗാർഹിക ,അലക്ക്, ബാർബർ, തൊഴിലാളി ക്ഷേമപദ്ധതികളിൽ നിന്ന് റിട്ടയർമെന്റ്, അവശത പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവർ 15 നകം ലൈഫ് സർട്ടിഫിക്കറ്റും ആധാർകാർഡ്, ബാങ്ക് പാസ്‌ബുക്ക് എന്നിവയുടെ പകർപ്പും ഫോൺനമ്പരും അസംഘടിത തൊഴിലാളി സുരക്ഷാബോർഡിന്റെ എറണാകുളം മാർക്കറ്റ് റോഡിലുള്ള ജില്ല ഓഫീസിൽ നൽകണമെന്ന് ജില്ല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0484 2366191