കിഴക്കമ്പലം: ഗവ.എൽ.പി സ്‌കൂളിൽ ഔഷധസസ്യ പ്രദർശന ഉദ്ഘാടനവും കുട്ടികൾക്ക് ഔഷധക്കഞ്ഞി വിതരണവും പഞ്ചായത്തംഗങ്ങളായ രാധാമണി ധരണീന്ദ്രൻ, പ്രസീല എൽദോ എന്നിവർ ചേർന്ന് നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കെ.എം. നൗഫൽ മുളവൂർ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ എം.കെ. ആനന്ദസാഗർ, പി.ടി.എ പ്രസിഡന്റ് ഷിബു മാത്യു, അനുഷ ടി.എസ്, നസീമ , സി.പി.രശ്മി എന്നിവർ സംസാരിച്ചു.