കിഴക്കമ്പലം: ശക്തമായ മഴയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചിത്രപ്പുഴ പോഞ്ഞാശേരി റോഡിലെ മോറയ്ക്കാല പള്ളിക്ക് സമീപത്തെ റോഡിലാണ് മരം വീണത്. ഒരു മണിക്കൂറിലധികം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈൻ പൊട്ടിയതിനാൽ പ്രദേശത്തെ വൈദ്യുതിയും മുടങ്ങി. ഫയർഫോഴ്‌സെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുന:സ്ഥാപിച്ചു.