ആലുവ: കനത്ത കാറ്റിലും മഴയിലും പടിഞ്ഞാറെ കടുങ്ങല്ലൂരിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. പടിഞ്ഞാറെ കടുങ്ങല്ലൂർ കൃഷ്ണവിലാസത്തിൽ വേണുഗോപാലിന്റെ വീടിന് മുകളിലേക്കാണ് ഇന്നലെ പുലർച്ചെ 3.30 ഓടെ വലിയമരം കടപുഴകി വീണത്. വീട്ടുകാരുണ്ടായിരുന്നെങ്കിലും മരം പതിച്ച ഭാഗത്തെ മുറികളിലല്ല ഉറങ്ങിയിരുന്നത്. അതിനാൽ അപകടം ഒഴിവായി. ആലങ്ങാട് വില്ലേജ് ഓഫീസർ തോമാച്ചൻ, ബിനാനിപുരം എസ്.ഐ സുധീർ എന്നിവർ സ്ഥലം സന്ദർശിച്ചു.