ആലുവ: അകാലത്തിൽ പൊലിഞ്ഞ വിഖ്യാത ചിത്രകാരി ടി.കെ. പത്മിനിയുടെ ജീവിതവും കാലവും പറയുന്ന സിനിമ 'പത്മിനി' ശനിയാഴ്ച്ച വൈകിട്ട് ആറിന് ആലുവ ടാസ് ഹാളിൽ പ്രദർശിപ്പിക്കും. പുരോഗമന കലാസാഹിത്യ സംഘം ആലുവ മേഖലാ കമ്മിറ്റിയും ആലുവ ടാസും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.