puncha
പായലും പുല്ലും നിറഞ്ഞ് ഉപയോഗ ശൂന്യമായ പുഞ്ചക്കുളം

# പായലും പുല്ലും നിറഞ്ഞു

കിഴക്കമ്പലം: ലക്ഷങ്ങൾ മുടക്കി ഒന്നരവർഷം മുമ്പ് നവീകരിച്ച കുന്നത്തുനാട് പഞ്ചായത്തിലെ മോറയ്ക്കാല പുഞ്ചക്കുളം പായലും പുല്ലും നിറഞ്ഞ് ഉപയോഗശൂന്യമായി. മോറയ്ക്കാല പള്ളിത്താഴത്തെ പാടശേഖരങ്ങൾക്ക് നടുവിലായുണ്ടായിരുന്ന കുളങ്ങൾ നവീകരിച്ച് ഒറ്റക്കുളമാക്കിയാണ് പുഞ്ചക്കുളം എന്ന പേരിലാക്കിയത്. നവീകരിച്ച കുളത്തിൽ കാലക്രമേണ പായലും പുല്ലും നിറഞ്ഞതോടെ കുളത്തിൽ ഇറങ്ങാൻ പോലും കഴിയാതെയായി.

# പാളിയ ലക്ഷ്യം

പ്രദേശത്തെ കുടിവെള്ള സംഭരണിയാക്കി സമീപപ്രദേശങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുക, പാടങ്ങളിൽ മൂന്നുപൂപ്പ് കൃഷിക്കുള്ള വെള്ളം എത്തിക്കുക എന്നിവ ലക്ഷ്യമായിരുന്നു. പഞ്ചായത്ത് തുടർ പദ്ധതികൾ ആവിഷ്കരിച്ച് കുളം സംരക്ഷിക്കണമെന്നാണ് ആവശ്യം.