കൊച്ചി: ചേരാനല്ലൂർ പഞ്ചായത്തിലെ കുട്ടിസാഹിബ് റോഡിന്റെ ആദ്യഘട്ട വികസനപ്രവർത്തനങ്ങൾ ആരംഭിച്ചു. ഫലവൃക്ഷങ്ങൾ നട്ടും എൽ.ഇ.ഡി വഴിവിളക്കുകൾ സ്ഥാപിച്ചുമാണ് റോഡ് സൗന്ദര്യവത്കരിച്ചത്. ഷാപ്പുപടി ജംഗ്ഷൻ മുതൽ കോതാട് പാലം വരെ റോഡിൽ വെളിച്ചക്കുറവ് മൂലം നാട്ടുകാർ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് ആസ്റ്റർ മെഡ്‌സിറ്റി റോഡ് വികസനം ഏറ്റെടുത്തത്. പദ്ധതി ഏറ്റെടുത്തത്. വഴിവിളക്കുകളുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ കമാൻഡർ ജെൽസൺ കവലക്കാട്ട്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കൂ, ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സ് ഇന്ത്യ സി.ഇ.ഒ ഡോ.ഹരീഷ് പിള്ള എന്നിവർ പങ്കെടുത്തു.