പെരുമ്പാവൂർ: ഇന്നലെയുണ്ടായ മഴയിലും കാറ്റിലും മിന്നലിലും രായമംഗലം പഞ്ചായത്ത്ഒമ്പതാം വാർഡിലെ മടത്തേടത്ത് രാജന്റെ വീട് തേക്കു വീണ് ഭാഗികമായി തകർന്നു. പരുത്തുവയലിപടിയിലെ പുത്തൻവീട്ടിൽ നാരായണന്റെ വീടിന്റെ ഭിത്തിയും വയറിംഗും ഇടിവെട്ടിൽ നശിച്ചു. തൊട്ടടുത്തുള്ള അറാകുളങ്ങര മേരി തോമസിന്റെ വീടിന് മിന്നലേറ്റു. വീട്ടുപകരണങ്ങളും ജനലുകൾക്കും നാശമുണ്ടായി. വീട്ടിൽ ഉറങ്ങുകയായിരുന്ന മകൻ എബി തോമസിന്റെ ചെവിക്ക് പൊള്ളലേറ്റു. സംഭവസ്ഥലം വില്ലേജിലെ ഉദ്യോഗസ്ഥൻ എൽദോസ്, പ്രസിഡന്റ് സൗമിനി ബാബു, ജ്യോതിഷ്‌കുമാർ, ഷൈബിരാജൻ, ശോഭന ഉണ്ണി എന്നിവർ സന്ദർശിച്ചു.
രായമംഗലം പഞ്ചായത്തിൽ 17 -ാം വാർഡിൽ കനാൽപ്പാലത്തിന് സമീപം മോയിക്കൽ രാധാമണിയുടെ വീട് മരം വീണ് തകർന്നു. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.