വൈപ്പിൻ: എളങ്കുന്നപ്പുഴ ആർ.എം.പി. തോടിന് വീതി കൂട്ടാനുളള സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് പുതുവൈപ്പ് മണ്ഡലം കമ്മിറ്റി രംഗത്ത്. വീതി കൂടാതെ തോടിന്റെ ആഴം മാത്രം വർദ്ധിപ്പിച്ചാൽ മതിയെന്ന് മണ്ഡലം പ്രസിഡന്റ് കെ.എം. സിനോജ്കുമാർ ആവശ്യപ്പെട്ടു.
എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഏറ്റവും വലിയ തോടാണ് ആർ.എം.പി. തോട് കാലാകാലങ്ങളിലായി പലരും കൈയേറുകയും തോട്ടിൽ മാലിന്യങ്ങൾ നിക്ഷേപിക്കുകയും ചെയ്തതോടെ മത്സ്യസമ്പത്തിൽ ഗണ്യമായ കുറവുണ്ടായി. തോടിനരികിലുള്ള സ്ഥലങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമായിരുന്നു. പരാതികളെത്തു‌ടർന്നാണ് തോടിന് വീതിയും ആഴവും കൂട്ടാനും മാലിന്യങ്ങൾ നീക്കം ചെയ്യാനുമുള്ള പദ്ധതിക്ക് സർക്കാർ അനുവാദം നൽകിയത്.