നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് ഒന്നാം വാർഡിലെ മാഞ്ഞാലിത്തോടിന്റെ മള്ളുശേരി, മധുരപ്പുറം പാലം മുതൽ ആലുങ്കൽ കടവ് പറമ്പുശേരി വഴി ചൂണ്ടാംതുരുത്ത് വരെയുള്ള ഭാഗങ്ങളിലെ പായൽനീക്കം ചെയ്യുന്നതിന്

ഡിസ്സാസ്റ്റർ മെയിന്റനൻസ് ഫണ്ടിൽ നിന്ന് അടിയന്തരമായി തുക അനുവദിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് ജില്ലാ കളക്ടർക്ക് കൈമാറി. പായൽ അടിഞ്ഞുകുടി വെള്ളം കെട്ടിക്കിടക്കുന്നതിനാൽ മഴയിൽ പ്രദേശങ്ങളിലെ പുരയിടങ്ങളിലും വെള്ളം കയറാൻ സാദ്ധ്യതയുണ്ടെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. പായൽ നീക്കുന്നതിന് ഇറിഗേഷൻ വകുപ്പ് നേരത്തേ സമർപ്പിച്ച നിർദ്ദേശങ്ങളും നടപ്പിലാക്കണം.