പെരുമ്പാവൂർ: വർഗീയത വേണ്ട, ജോലി മതി എന്ന മുദ്രാവാക്യമുയർത്തി 15 ന് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാർത്ഥം നടത്തുന്ന തെക്കൻ മേഖലാ ജാഥയ്ക്ക് പെരുമ്പാവൂരിൽ സ്വീകരണം നൽകി. ബ്ലോക്ക് പ്രസിഡന്റ് അരുൺ പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഖിൽ ബാബു, ജാഥാ ക്യാപ്ടൻ എസ്. സതീഷ്, മാനേജർ എസ്.കെ. സജീഷ്, ജാഥാംഗങ്ങളായ എം .വിജിൻ, വി.കെ. സനോജ്, ഷിജുഖാൻ, ഡോ. പ്രിൻസി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.