അങ്കമാലി: മൂക്കന്നൂർ ഏഴാറ്റുമുഖം റോഡും, ബ്ലാച്ചിപ്പാറ പാലിശേരി റോഡും റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ സർക്കാർ അംഗീകാരം നൽകിയതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. വേൾഡ് ബാങ്കിന്റെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് കേരളത്തിൽ നിർമ്മിക്കുന്ന 31 റോഡുകളിലാണ് അങ്കമാലി നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ റോഡുകൾ ആധുനികരീതിയിൽ നിർമ്മിക്കും. കാലടി മലയാറ്റൂർ റോഡും മഞ്ഞപ്ര ചുള്ളിറോഡും റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.