അങ്കമാലി: ജമ്മു കാശ്മീർ വിഭജനത്തിനെതിരെ എൽ.ഡി.എഫ് പ്രതിഷേധയോഗം സംഘടിപ്പിച്ചു. അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ നഗരസഭ ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി. പത്രോസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറി സി.ബി. രാജൻ അദ്ധ്യക്ഷതവഹിച്ചു. ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് തെറ്റയിൽ, എൽ.ഡി.എഫ് കൺവീനർ പി.ജെ. വർഗീസ്, എം.കെ റോയി എന്നിവർ പ്രസംഗിച്ചു.