അങ്കമാലി : ഓൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ (എ.കെ.പി.എ) എറണാകുളം ജില്ലാ കുടുംബസംഗമം 'ഫെമിലിയ 2019' നാളെ (ശനി) അങ്കമാലിയിൽ നടക്കും. സബോധന ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാജോ ആലുക്കൽ അദ്ധ്യക്ഷത വഹിക്കും. വനിതാകമ്മീഷൻ ചെയർപേഴ്‌സൺ എം.സി. ജോസഫൈൻ മുഖ്യാതിഥിയാകും. തൊഴിലും കുടുംബവും എന്ന വിഷയത്തിൽ മോട്ടിവേഷൻ ട്രെയിനർ നിജോ ജോസഫ് പുതശേരി ക്ലാസ് നയിക്കും. കലാസന്ധ്യ ജില്ലാ സെക്രട്ടറി റോണി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കൺവീനർ റിജോ തുറവൂർ സമ്മാനവിതരണം നിർവഹിക്കും.