മരട്:സംസ്ഥാന സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നേടിയ മരട് പബ്ലിക് ലൈബ്രറിയിലെ ആദ്യകാല അംഗവും വായനശാലാ വാർഷികങ്ങളിലെ കലാസാന്നിധ്യവുമായിരുന്ന നാടകനടൻ,മരട്ജോസഫിനെ റീഡേഴ്സ് ഫോറം ആദരിക്കുന്നു.

ആഗസ്റ്റ് 15വൈകുന്നേരം 4 ന് ശ്രീനാരായണ പാർക്കിൽ ഒരുക്കുന്ന സ്വീകരണ സമ്മേളനം നഗരസഭാ ചെയർപേഴ്സൺ ടി.എച്ച് .നദീറ ഉദ്ഘാടനം ചെയ്യും.റീഡേഴ്സ്ഫോറം പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷത വഹിക്കും.സിനിമാ നടൻകെ.ടി.എസ്.പടന്നയിൽ ഉപഹാര സമർപ്പണം നടത്തും.ഗായകൻ കെ.ജി.മാർക്കോസ് പൊന്നാടയണിയിച്ച് ആദരിക്കും.കൗൺസിലർഎം.വി.ഉല്ലാസ്,അഭിനേതാക്കളായആർ.കെ.മരട്,കെ.ജി.ഇന്ദു കലാധരൻ,ടി.കെ.സി.നെട്ടൂർ, എസ്.കെ.സെൽവകുമാർ,ഫോറംഭാരവാഹികളായ പി.ഡി.ശരത്ചന്ദ്രൻ,എൻ.സി.ബാലഗംഗാധരൻ എന്നിവർ സംസാരിക്കും