mathil
ചേപ്പനത്ത് നിർമ്മാണം നടന്നുവരുന്ന ഫ്ളാറ്രിന്റെ ചുറ്റുമതിൽ സമീപ വാസിയുടെ വീടിന് മീതെ ഇടിഞ്ഞുവീണനിലയിൽ

ചേപ്പനം.ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും ചേപ്പനത്ത് നിർമ്മാണം നടന്നു വരുന്ന 18നില കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീണു. തെക്കെരാഘവ പറമ്പത്ത് വിജയന്റെ വീടിന് കേടുപാടുകൾ സംഭവിച്ചു.വിജയന്റെ അമ്മ മാത്രമേ അകത്ത് ഉണ്ടായിരുന്നുള്ളൂ.ശക്തമായകാറ്റിൽപ്പെട്ടാണ് അശാസ്ത്രീയമായി നിർമ്മിച്ച മതിൽ മറിഞ്ഞ് വീണത്.കഴിഞ്ഞവർഷവും ഇതിന് സമീപത്ത് ഫ്ലാറ്റിന്റെ മതിൽ റോഡിലേക്കും,സമീപവാസിയായ മാധവന്റെ വീട്ടിലേക്കും വീണിരുന്നു.

ഏതാനും നാൾമുമ്പ് പനങ്ങാട് സ്വകാര്യവ്യക്തിയുടെ ഭൂമിയുടെചുറ്റുമതിൽ ഇടിഞ്ഞ് വീണ് സമീപവാസിയുടെ പച്ചക്കറികളും,കുലച്ചവാഴകളും നശിച്ചു. വിവരം അറിയിച്ചെങ്കിലും പറമ്പുടമ തുടർനടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്.