nedumbassery-airport

നെടുമ്പാശേരി: ശക്തമായ മഴയെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദുബായിൽ നിന്ന് എത്തിയ എമിറേറ്റ്‌സ്, അബുദാബിയിൽ നിന്നുള്ള ഇത്തിഹാദ്, ദോഹയിൽ നിന്നെത്തിയ ഖത്തർ എയർവെയ്‌സ് ഫ്ളൈറ്റുകളാണ് മോശം കാലാവസ്ഥ കാരണം കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് അയച്ചത്. മഴ ശക്തമായി തുടർന്നാൽ വിമാനഗതാഗതം ഇന്നും താളംതെറ്റിയേക്കും. കഴിഞ്ഞ പ്രളയകാലത്ത് വിമാനത്താവളം രണ്ടാഴ്ചയോളം അടച്ചിട്ടിരുന്നു.