അങ്കമാലി: വിമാനത്താവളത്തിനു സമീപം ചെത്തിക്കോട്, നായത്തോട് ഭാഗം വെള്ളപ്പൊക്ക ഭീതിയിൽ. ചെങ്ങൽതോട് നിറഞ്ഞു കവിഞ്ഞു. നായത്തോടിൽ നിന്ന് കാഞ്ഞൂരിലേക്കുള്ള റോഡ് മുങ്ങി. ഈ ഭാഗത്തെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കഴിഞ്ഞവർഷം പ്രളയത്തിനു മുൻപ് മഴ തുടങ്ങി കുറച്ചുദിവസം കഴിഞ്ഞാണ് ഇവിടെ വെള്ളം കയറിയത്. എന്നാലിപ്പോൾ രണ്ടു ദിവസങ്ങൾക്ക് കൊണ്ട് ഈ ഭാഗത്തെ റോഡ് മുങ്ങി. അങ്കമാലി റെയിൽവേ സ്റ്റേഷനിലെ റെയിൽപാളം വെള്ളത്തിൽ മുങ്ങി. ഗുഡ്‌ഷെഡിനോടു ചേർന്നുള്ള റെയിൽപാളമാണ് മുങ്ങിയത്.
മൂന്നാം പറമ്പിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ആനപ്പാറ–തവളപ്പാറ റൂട്ടിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വളവഴി ലിങ്ക് റോഡ് വെള്ളത്തിൽ മുങ്ങി. 2 വീടുകൾ വെള്ളപ്പൊക്കഭീതിയിലാണ്. പത്തോളം വീട്ടുകാർക്ക്
മുട്ടോളം വെള്ളത്തിലാണ് വഴിനടക്കുന്നത്. വാഹനഗതാഗതവും തടസപ്പെട്ടു.