കൊച്ചി: എറണാകുളം തമ്മനത്ത് താമസിക്കുന്ന എടവനക്കാട് കണിയാംപറമ്പിൽകോട്ടത്തറ പരേതനായ കുഞ്ഞുമുഹമ്മദ് മുസ്ല്യാരുടെ മകൻ കെ.കെ. അബ്ദുല്ല (80 - റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ) നിര്യാതനായി. കെ.എസ്.ഇ.ബി എംപ്ലോയീസ് കോൺഫെഡറേഷൻ സ്ഥാപക നേതാക്കളിൽ ഒരാളാണ്. കബറടക്കം ഇന്ന് രാവിലെ 11ന് പൊന്നുരുന്നി ജുമ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ:ഡോ. കെ.കെ. ഖദീജ. മക്കൾ: ഡോ. കെ.എ.എം. ഹബീബ്, അഡ്വ. കെ.എ.എം. ഹാരിസ്. മരുമക്കൾ: ഡോ. സജീന, ഷഹന (അധ്യാപിക, പുല്ലേപ്പടി ദാറുൽ ഉലൂം സ്‌ക്കൂൾ). സഹോദരങ്ങൾ: പരേതനായ കെ.കെ. ഷെരീഫ്, ബീമക്കുട്ടി, കെ.കെ. ലത്തീഫ് (റിട്ട. ഷിപ്പ് യാർഡ് കൊച്ചി), പരേതയായ സഫിയ, കെ.കെ. അബ്ദുൽ സലാം (റിട്ട. ബാമർ ലാറി), കെ.കെ. ആരിഫ (ആയുർവേദ കോളജ് തൃപ്പൂണിത്തുറ), കെ.കെ. നസീമ (അസി. ഡയറക്ടർ കൃഷി വകുപ്പ്, കോഴിക്കോട്).