കിഴക്കമ്പലം: പള്ളിക്കരയിൽ എത്തുന്ന ഒരാൾപോലും കൈയിൽ പണമില്ലാത്തതിന്റെ പേരിൽ വിശന്നിരിക്കില്ല. പള്ളിക്കര മർച്ചന്റ്‌സ് അസോസിയേഷൻ പൊതുജനങ്ങളുടെയും ഹോട്ടൽ ഉടമകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന സൗജന്യ ഉച്ചഭക്ഷണ ഭക്ഷണ പദ്ധതിയായ നിറവ് വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പരിധിയിലുള്ള കടകളിൽ ലഭിക്കുന്ന കൂപ്പണുകളുമായി പ്രദേശത്തെ ഹോട്ടലുകളിൽ എത്തിയാൽ സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്ന വിധമാണ് പദ്ധതി. നേരത്തെ അസോസിയേഷൻ നടപ്പാക്കിയ ഹർത്താൽ രഹിത പള്ളിക്കര എന്ന സന്ദേശം കേരളത്തിലെ വ്യാപാരി സമൂഹവും ഏറ്റെടുത്തിരുന്നു. സാധുജന സംരക്ഷണവും സൗജന്യ ചികിത്സാ പദ്ധതികളുമടക്കം നിരവധി ജനോപകാരപ്രദമായ സേവന പദ്ധതികൾപള്ളിക്കര മർച്ചന്റ്‌സ് അസോസിയേഷൻൻ നടപ്പാക്കിയിട്ടുണ്ട്: