surgery

സ്ത്രീകളുടെ സ്തനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ ജന്മനാ ഉണ്ടാകുന്ന വൈകല്യം, അപകടങ്ങൾ കാരണം ഉണ്ടാകുന്ന വൈരൂപ്യം, രോഗകാരണമായ വൈകല്യം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഇത് മൂന്നും കോസ്‌‌മെറ്റിക് സർജറിയിലൂടെ പരിഹരിക്കാം. സ്തനങ്ങളുടെ വലിപ്പത്തിലുള്ള അപാകത സംബന്ധിച്ച പ്രശ്നങ്ങളുമായാണ് ഏറെപ്പേരും കോസ്‌‌മെറ്റിക് സർജനെ സമീപിക്കുന്നത്. വലിയ സ്തനം സൃഷ്ടിക്കുന്ന മാനസിക പ്രശ്നം ചെറുതൊന്നുമല്ല. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗിച്ച് കോസ്‌‌മെ‌‌റ്റിക് സർജറികൾ നടത്തുന്ന ആശുപത്രികളും വിദഗ്ദ്ധരായ ഡോക്ടർമാരും ഇന്നുണ്ട്.

പരിഹാരം ശസ്ത്രക്രിയ

സ്ത്രീയുടെ വയസ്, ശരീരഘടന തുടങ്ങിയവയ്ക്ക് അനുസൃതമായാണ് വലിപ്പം എത്രവേണമെന്ന് തീരുമാനിക്കുന്നത്. ഏതാനും മണിക്കൂർ നേരത്തെ ശസ്ത്രക്രിയയിലൂടെ ആവശ്യത്തിന് വലിപ്പം മാറ്റാം. ശരീരത്തിൽ ചെറിയൊരു പാട് മാത്രമേ ശേഷിക്കുകയുള്ളൂ. സ്തനം ചെറുതാകുമ്പോൾ നാന്നൂറ് മില്ലിഗ്രാം മുതൽ ഒന്നര കിലോഗ്രാം വരെ മാംസം നീക്കം ചെയ്യാറുണ്ട്. ഇതുവഴി സ്തനങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കാനും ദൃഢമാക്കാനും കഴിയും. 44 മില്ലിമീറ്റർ വരെ മുലക്കണ്ണുകൾ ചെറുതാക്കാനും കഴിയും. ഇടിഞ്ഞുതൂങ്ങിയ സ്തനങ്ങൾ, കൃത്യമായ രൂപം നഷ്ടപ്പെട്ടവ എന്നിവയും സർജറിയിലൂടെ ആകർഷകമാക്കാം. ഒരു സ്തനം വലുതും മറ്റൊന്ന് ചെറുതുമായാലും ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാകും. സ്തനക്കുറവാണ് മറ്റൊരു പ്രശ്നം. സ്തനങ്ങൾക്കുള്ളിൽ മറ്റൊരു പ്രത്യേക ശസ്ത്രക്രിയയിലൂടെ കടത്തിവച്ചാണ് വലിപ്പം വർദ്ധിപ്പിക്കുന്നത്. സെലാസ്റ്റിക് ബ്രെസ്റ്റ് ഇൻപ്ളാന്റ്, സലൈൻ ഇൻപ്ളാന്റ് എന്നിങ്ങനെ രണ്ടുതരം വസ്തുക്കളാണ് ഉപയോഗിക്കുന്നത്. പ്രായം, ആരോഗ്യം, ശരീരഘടന എന്നിവ പരിഗണിച്ചാണ് സ്തനങ്ങളുടെ വലിപ്പം നിശ്ചയിക്കുന്നത്.

ഡോ.എം സെന്തിൽകുമാർ,

സീനിയർ പ്ളാസ്റ്റിക് സർജൻ

സ്പെഷ്യലിസ്റ്റ് ആശുപത്രി, കൊച്ചി

ഫോൺ: 9895273067