പെരുമ്പാവൂർ:. ഏഴു ക്യാംപുകൾ തുറന്നു. .പെരുമ്പാവൂരിലെ ചില പ്രദേശങ്ങൾ കൂടുതൽ ജാഗ്രതയോടെ മുൻകരുതലെടുത്തു തുടങ്ങി. വല്ലം, ഒക്കൽ, കണ്ടന്തറ, മഞ്ഞപെട്ടി, വേങ്ങൂർ, കൂവപ്പടി മേഖലകളിലാണ് കഴിഞ്ഞ പ്രളയം ബാധിച്ചത്. ഇക്കുറി ഈ പ്രദേശങ്ങളിൽഅധികൃതരുടെ നേതൃത്വത്തിൽ കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തി. രണ്ട് ദിവസമായി മഴതുടരുന്നതിനാൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്ത പെരുമ്പാവൂരിൽ നൂറിലധികം കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. .
കൊമ്പനാട്, ക്രാരിയേലി, വല്ലം, കൊച്ചങ്ങാടി വെങ്ങോല, കണ്ടന്തറ എന്നിവിടങ്ങളിലുള്ള വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്..പാത്തി പാലത്തിന് സമീപത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ നിന്നും തൊഴിലാളികളെ ഫയർഫോഴ്‌സ് എത്തി പുലർച്ചെയോടെ പുനരധിവാസ ക്യാമ്പുകളിലേക്ക് മാറ്റി. സൗത്ത് വല്ലം ഗാന്ധിനഗറിലുള്ള കുടുംബാംഗങ്ങളെ നാട്ടുകാരും ഫയർ ഫോഴ്‌സ് സംഘവുമാണ് മാറ്റിയത്. വീടുകളിൽ നിന്നും മാറിയവർ ബന്ധുക്കളുടെ വീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറിയിട്ടുണ്ട്. കണ്ടന്തറ പള്ളി, സ്‌കൂൾ ക്യാമ്പുകളിലും മറ്റുമായി 250 പേർ വീട് വിട്ടുമാറിയിട്ടുണ്ട്.
കോടനാട് പൂപ്പാനിറോഡിൽ വാച്ചാൽ, വല്ലം പഴയ പാലം, ഗാന്ധിനഗർ റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറിയതോടെ അത് വഴി ഗതാഗതം നിർത്തിവെച്ചു.കഴിഞ്ഞ ദിവസത്തേ അപേക്ഷിച്ച് ഇന്നലെ മഴ കറവായതിനാൽ റോഡുകളിൽ നിന്ന് വെള്ളം ഇറങ്ങിയതോടെ മണിക്കൂറുകൾക്ക് ശേഷം ഗതാഗതം പുനരാരംഭിച്ചു.കോടനാട് പൂപ്പാനിറോഡിൽ വാച്ചാൽ, വല്ലം പഴയ പാലം, ഗാന്ധിനഗർ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗതം പുനരാരംഭിച്ചത്. . നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നുവരുന്നു. നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.
പെരുമ്പാവൂരിലെക്യാമ്പുകൾ
കുവപ്പടി എൽ പി എസ്,
ഒക്കൽ എൽ പി എസ്,
വെങ്ങോല കണ്ടന്തറ മുസ്ലിം പള്ളി ഓഡിറ്റോറിയം,
ക്രാരിയേലി സൊസൈറ്റി ഹാൾ
സമീപത്തെ വീട്,
കാഞ്ഞിരക്കാട് എൽപിഎസ്,
കാഞ്ഞിരക്കാട് മദ്രസ,
മഴുവന്നൂർ എൽ.പി.എസ്
ഒക്കൽ തുരുത്ത് ഒറ്റപ്പെട്ട നിലയിൽ
കൊമ്പനാട് മുണ്ടുപാലം മുങ്ങി< ക്രാരിയേലി മേഖല ഒറ്റപ്പെട്ടു
.കോടനാട് പൂപ്പാനിറോഡിൽ ഗതാഗതം പുനരാരംഭിച്ചു