school
ഈസ്റ്റ് മാറാടി സർക്കാർ വോക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും യുദ്ധ വിരുദ്ധ സന്ദേശത്തിന്റെ സമാധാന സന്ദേശ സൂചകമായി പ്രാവിനെ ആകാശത്തേക്ക്‌ പറത്തുന്നു.

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ്‌, ജൂനിയർ റെഡ്ക്രോക്രോസ്, നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണം നടത്തി.വി.ച്ച്‌.എസ്‌.ഇ പ്രിൻസിപ്പൽ റോണി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു.പ്രധാനദ്ധ്യാപകൻ .സജികുമാർ കെ. യുദ്ധ വിരുദ്ധ സന്ദേശം നൽകി.സമാധാന സന്ദേശസൂചകമായി പ്രാവിനെ ആകാശത്തേക്ക്‌ പറത്തുകയും വിദ്യാർത്ഥികൾ സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും ചെയ്തു. ശോഭന എം.എം, ഷീബ എം.ഐ, ഗിരിജ എം.പി, സിലി ഐസക്ക്, പ്രീന എൻ ജോസഫ്, ലിൻസി സെബാസ്റ്റ്യൻ, ഹണി വർഗീസ്, രതീഷ് വിജയൻ, അനു, അരുൺകുമാർ പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, ആദിത്യൻ തുടങ്ങിയവർ പങ്കെടുത്തു.