excise
അക്ഷയ് ( 18)

മുവാറ്റുപുഴ : 250 ഗ്രാംകഞ്ചാവുമായി മുവാറ്റുപുഴ , മുളവൂർ പുൽപറമ്പിൽ വീട്ടിൽ അക്ഷയ് ( 18)പിടിയിലായി. മുവാറ്റുപുഴ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ.സതീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത് .തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും കടത്തിക്കൊണ്ട് വന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ശക്തമായ നിരീക്ഷണങ്ങളും, പരിശോധനകളും മുളവൂർ മേഖലയിൽ ഉണ്ടായിരിക്കും . 0485 2836717, 9400069576 എന്നീ നമ്പരുകളിൽ വിവരങ്ങൾ രഹസ്യമായിവിളിച്ചറിയിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യാം . . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ.സതീഷ്,അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ആർ .സുരേഷ് കുമാർ ,പ്രിവന്റീവ് ഓഫീസർമാരായ എൻ.എ.മനോജ്,കെ.പി സജികുമാർ ,സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എം.റോബി,സി.പി ജിനേഷ് കുമാർ, വി.ഉൻമേഷ്,സുധീർ മുഹമ്മദ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ടിനു ജോർജ്ജ് , എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.