കൊച്ചി : പ്രവേശന പരീക്ഷകളിലൂടെ എം.ബി.ബി.എസ് ഉൾപ്പെടെ പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം ലഭിച്ച കള്ളു വ്യവസായ തൊഴിലാളികളുടെ മക്കൾക്ക് ക്ഷേമനിധി ബോർഡ് നൽകുന്ന ലാപ് ടോപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയ്ക്കൊപ്പം പ്രവേശന കമ്മിഷണറുടെ അലോട്ട്മെന്റ് കത്ത്, സ്കോർ ഷീറ്റ്, പ്രവേശനം ലഭിച്ചതിന്റെ മേലധികാരികളുടെ സാക്ഷ്യപത്രം തുടങ്ങിയവയം സമർപ്പിക്കണം. ഈമാസം 31 നകം ഇടപ്പള്ളി ജവാൻ ക്രോസ് റോഡിലെ ഓഫീസിൽ ലഭിക്കണമെന്ന് അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക് : 0484 2800581.