fireforce
രക്ഷാപ്രവർത്തനത്തിന്റെ കണക്കടെക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ

മൂവാറ്റുപുഴ: .കനത്ത മഴയിൽ മൂവാറ്റുപുഴയാറ് കര കവിഞ്ഞതിനെ തുടർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഒറ്റപ്പെട്ടു പോയ സ്ത്രീകളുംകുട്ടികളുമടക്കമുള്ളവരെഫയർഫോഴ്സ് സംഘം രക്ഷപെടുത്തി.രണ്ടു ദിവസമായി തുടരുന്നശക്തമായ മഴയെ തുടർന്ന് ഇരച്ചെത്തിയ വെള്ളപ്പൊക്കത്തെ തുടർന്ന് മൂവാറ്റുപുഴയാറിന്റെ തീരത്ത് ഒറ്റപ്പെട്ടു പോയവരെയാണ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്.ഇതിൽ ആറ് മാസംപ്രായമുള്ള പിഞ്ചു കുഞ്ഞും പെടും.രാവിലെ ആറ് മണിക്ക് ആണ് ഫയർഫോഴ്സ് സംഘം ഡിങ്കി ബോട്ടുമായി രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.അസുഖബാധിതയായി കിടപ്പിലായവയോധിക, ആനച്ചാലിൽ ഒറ്റപെട്ടുപോയ ആറംഗ കുടുംബം തുടങ്ങി അന്യസംസ്ഥാനക്കാർ അടക്കമുള്ളവരെവരെ രക്ഷപെടുത്തി.സജിമോൻ , ജാഫർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.