കൊച്ചി: ശ്രീനാരായണ വിജയസമാജം ഉദയംപേരൂർ 1084-ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖയുടെ ആഭിമുഖ്യത്തിലുള്ള വടക്കുംഭാഗം വയൽവാരം കുടുംബ യൂണിറ്റിന്റെ ഭാഗമായ ജ്യോതിസ് സൗഹൃദ സംഘത്തിന്റെ വാർഷികാഘോഷം ആഗസ്റ്റ് നാളെയും(ഞായർ), 15 തീയതികളിൽ നടക്കും.
ഞായർ രാവിലെ 9ന് പ്രസംഗ മത്സരം എസ്.എൻ.ഡി.പി ശാഖാഹാളിൽ ശാഖായോഗം പ്രസിഡന്റ് എൽ. സന്തോഷ് ഉദ്ഘാടനം ചെയ്യും. രമേശൻ പൂന്തോടത്ത്, കെ.ടി. അനിൽകുമാർ എന്നിവർ പ്രസംഗിക്കും.
ആഗസ്റ്റ് 15ന് രാവിലെ 10 മുതൽ അനുമോദന യോഗം. കൺവീനർ ദാസൻ തെക്കെവെളി അദ്ധ്യക്ഷത വഹിക്കും. ശാഖായോഗം വൈസ് പ്രസിഡന്റ് ജി.എസ്. അശോകൻ ഉദ്ഘാടനം ചെയ്യും. ആചാര്യൻ ലാലൻ ആലുവ മുഖ്യാതിഥിയായിരിക്കും. ശാഖായോഗം സെക്രട്ടറി ഡി.ജിനുരാജ് സമ്മാനദാനം നിർവഹിക്കും. പി.സി. ബിബിൻ, രാജി സുനിൽ, സുരാജ്, ജയൻ ചെല്ലിചിറ എന്നിവർ പ്രസംഗിക്കും. ജോയിന്റ് കൺവീനർ ശശിധരൻ പാടത്ത്പറമ്പിൽ സ്വാഗതവും രാജീവൻ മോളത്ത് നന്ദിയും പറയും. മുൻ വാർഷിക പൊതുയോഗത്തിൽ മുൻകൺവീനർ മംഗാളനന്ദൻ അദ്ധ്യക്ഷത വഹിക്കും. സൈജു തെക്കേതാഴ്ച്ചയിൽ സ്വാഗതവും ഷാജി തെക്കെവെളി നന്ദിയും പറയും.