കൊച്ചി: മനുഷ്യമനസുകളെ ജാലകങ്ങളാക്കാനുള്ള ശ്രമത്തിലാണ് ചിത്രകാരനായ സുജിത് ക്രയോൺസ് തന്റെ ആദ്യ ചിത്രപ്രദർശനത്തിലൂടെ. അക്രലിക് മീഡിയത്തിൽ തീർത്ത 17 ചിത്രങ്ങളാണ് കേരള ലളിത കലാ അക്കാഡമി ഡർബാർ ഹാളിൽ പ്രദർശനത്തിലുള്ളത്. ചിത്ര പ്രദർശനം ലളിതകലാ അക്കാഡമി മുൻ ചെയർമാൻ ടി.എ സത്യപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അവാർഡ് ജേതാവ് സുനിൽ ലീനസ് മുഖ്യാഥിതിയായി. ചിത്രകാരനായ ആർ.കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരൻ ഹരീന്ദ്രൻ, തൃക്കാക്കര സാംസ്കാരിക കേന്ദ്രം ജനറൽ സെക്രട്ടറി ജലീൽ താന്നാത് തുടങ്ങിയവർ സംസാരിച്ചു. സുമനസ്സുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായി മെട്രോ റെയിലും നീച മനസ്സുകളാൽ തകർന്ന പാലാരിവട്ടത്തെ മേൽപാലവും എല്ലാം ചിത്രങ്ങളാക്കി ഈ ചാനലുകളിലൂടെ ചിത്രകാരൻ സുജി. ആഗസ്റ്റ് 11 വരെയുള്ള പ്രദർശനം രാവിലെ 11ന് ആരംഭിച്ച് വൈകിട്ട് 7ന് അവസാനിക്കും.