ആലുവ: പെരിയാറിൽ ചെളിയുടെ അളവിൽ കുറവുണ്ടായെങ്കിലും ആലുവ ജലശുദ്ധീകരണ ശാലയിലെ കുടിവെള്ള ശുദ്ധീകരണം 15 ശതമാനം കുറഞ്ഞു. നാല് പ്ലാന്റുകളിലായി 290 എം.എൽ.ഡി വെള്ളമാണ് സാധാരണയായി ശുദ്ധീകരിച്ചിരുന്നതെങ്കിൽ ഇന്നലെ രാവിലെ മുതൽ 225 എം.എൽ.ഡിയാക്കി.

വ്യാഴാഴ്ച്ച വൈകിട്ട് 290 എൻ.ടി.യുവായിരുന്നു ചെളിയുടെ അളവ്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ 490 എൻ.ടി.യുവായി ഉയർന്നു. രാവിലെ 280 ഉും വൈകിട്ട് 190 എൻ.ടി.യുവുമായി കുറഞ്ഞെങ്കിലും കുടിവെള്ള ഉത്പാദനം സാധാരണ നിലയിലാക്കാൻ കഴിഞ്ഞിട്ടില്ല.
എറണാകുളം സിറ്റിയിലേക്കുള്ള കുടിവെള്ള വിതരണത്തെയാണ് കൂടുതലായി ബാധിച്ചിട്ടുള്ളത്. പശ്ചിമ കൊച്ചിയിലേക്കുള്ള പമ്പിംഗും ചെറുതായി കുറഞ്ഞിട്ടുണ്ട്. മണ്ണിടിച്ചിലും ഡാമുകളിലെ ചെളിയുംവെള്ളത്തിൽ ലയിച്ച് എത്തുന്നതാണ് പ്രശ്നം.