വൈപ്പിൻ. വൈപ്പിൻ ഫോർട്ട് കൊച്ചി റോറോ ജങ്കാർ എഞ്ചിൻ ഓഫായതിനെ തുടർന്ന് അഴിമുഖത്തേക്ക് ഒഴുകിപ്പോയി. ഇന്നലെ രാവിലെ 9 മണിക്കാണ് സംഭവം. വിവരം അറിഞ്ഞ് വൈപ്പിൻ മറൈൻ എൻഫോഴ്‌സ്‌മെൻറ് റോറോ പിടിച്ചുകെട്ടി വൈപ്പിനിൽ അടുപ്പിച്ചു.