മൂവാറ്റുപുഴ: ആവശ്യമെങ്കിൽ മൂവാറ്റുപുഴയിൽ കുടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗം തീരുമാനിച്ചു. ഏഴു ക്യാമ്പുകളുണ്ട്. 12 ക്യാമ്പുകളാണ് പുതുതായി ആരംഭിക്കുന്നത്. . വെള്ളപ്പൊക്ക പ്രദേശങ്ങളിൽ കുടിവെള്ളമുറപ്പാക്കാൻ ജലസേചന വകുപ്പിനെയും വൈദ്യുതി ഉറപ്പാക്കാൻ കെ.എസ്.ഇ.ബി.യേയും ചുമതലപ്പെടുത്തി. വെള്ളം ഉയരുകയാണെങ്കിൽ നഗരസഭാ പരിധിയിലും മൂന്ന് പഞ്ചായത്തുകളിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകും. എൽദോ എബ്രഹാം എം എൽ എ യുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരസഭ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഉഷ ശരീധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, നഗരസഭ വൈസ് ചെയർമാൻ പി.കെ.ബാബുരാജ്, ആർ.ഡി.ഒ. എം.ടി.അനിൽകുമാർ, തഹസീൽദാർ പി.എസ്.മധുസൂധനൻ, നഗരസഭ കൗൺസിലർമാർ, പഞ്ചായത്ത് പ്രസിഡന്റ്മാർ, മെമ്പർമാർ, റവന്യൂ , പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യ സിവിൽ സപ്ലൈസ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, അടക്കമുള്ള വകുപ്പ് മേധവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മൂവാറ്റുപുഴയിൽ
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പോലീസിന്റെ സേവനം
പകർച്ചവ്യാധികൾ തടയുന്നതിന് ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പ്
. ക്യാമ്പുകളിലേക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഭക്ഷണ വിതരണം