mazha-
നായരമ്പലം കൊച്ചുതറ ഉത്തമന്റെ വീടിന് മുകളിലേക്ക് മരം വീണു കിടക്കുന്നു

വൈപ്പിൻ: വൈപ്പിൻ മേഖലയിൽ കാറ്റും മഴയും ശക്തമായതിനെ തുടർന്ന് പലയിടങ്ങളിലും വീടുകൾക്ക് മുകളിൽ മരങ്ങൾ വീണ് നാശമുണ്ടായി. നായരമ്പലം ഒന്നാം വാർഡിൽ കൊച്ചുതറ ഉത്തമന്റെ വീടിനു മുകളിൽ മരം വീണ് വീടിന്റെ പാരപ്പെറ്റ് തകർന്നു. കുഴുപ്പിള്ളി ചെറുവൈപ്പ് പത്താം വാർഡിൽ ചിയേഴത്ത് ചാക്കോയുടെ വീട്ടിൽ മരം വീണ് വീടും മതിലും ബൈക്കും തകർന്നു. ഈ വീട് അടുത്തയിടെ പുനർനിർമ്മിച്ചതാണ്. എളങ്കുന്നപ്പുഴ പെരുമാൾപ്പടി അഴീക്കകടവിൽ സജുവിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ പറന്നുപോയി.