neeleeswaram
കാലടിയിൽ മൂന്നിടങ്ങളിൽ ക്യാമ്പുകൾ തുറന്നു.

കാലടി: ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ക്യാമ്പുകൾ തുറന്നു.മറ്റൂർ സെന്റ് ആന്റണീസ് എൽ പി സ്കൂൾ,മറ്റൂർ ഗവ.എൽ പി സ്കൂൾ, മാണിക്കമംഗലം എൻ എസ് എസ് ഹയർ സെക്കൻഡറി സ്ക്കൂൾ എന്നിവടങ്ങളിലായി നൂറോളം ആളുകളെ മാറ്റി പാർപ്പിച്ചു.

ഇതിനിടെ ഗ്രാമ പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.നീലിശ്വരത്ത് പള്ളുപ്പെട്ട തോടിന് സമീപത്തെ പുതിയ വീടിന് കേടുപാടുകൾ പറ്റി. കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്sപ്പെട്ട കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതിയിലുടെ നിർമ്മിച്ച പുതിയ വീടിനാണ് വിള്ളൽ വീണിട്ടുള്ളത്. മറ്റൊരു വീട് വെള്ളത്തിൽ മുങ്ങി. ഇവർ ബന്ധുക്കളുടെ വീട്ടിലേക്ക് മാറി.