വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷ്വറൻസ് പുതുക്കാത്തവർക്ക് 10,11,12 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോവിലകത്തുംകടവ് എസ്.സി കമ്യൂണിറ്റി ഹാളിൽ പുതുക്കാം. നിലവിൽ 10 വർഷം മുൻപ് ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കാത്തവർക്കും കാർഡ് പുതുക്കാം. റേഷൻകാർഡ്, നിലവിലെ ആർ.എസ്.ബി.വൈ കാർഡ് , 50 രൂപ എന്നിവ സഹിതം കാർഡിൽ പേരുള്ള വ്യക്തികളിൽ ഒരാൾ ഹാജരാകണം.