വൈപ്പിൻ: കേന്ദ്ര മാതൃ ശിശു ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡിപ്പാർട്ട്‌മെന്റ് സഹകരണത്തോടെ എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ വനിതാസംഘം, നായരമ്പലം സൗത്ത് എസ്.എൻ.ഡി പി ശാഖായോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പോഷകാഹാര ക്ലാസ് നടത്തി. വനിതാസംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് കല സന്തോഷ് , കോ ഓർഡിനേറ്റർ സിന്ധു , പി.കെ. മനോജ് , യൂണിയൻ വനിതാസംഘം സെക്രട്ടറി ഷീജ ഷെമ്മൂർ , യൂണിയൻ കൗൺസിലർ കണ്ണദാസ് തടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.