കൊച്ചി: നിലവിലെ കാലവർഷക്കെടുതി മൂലം ആലുവ ജലശുദ്ധീകരണ നിലയത്തിന്റെ പ്രവർത്തനത്തിന് തടസങ്ങൾ നേരിട്ടതിനാൽ കൊച്ചി കോർപ്പറേഷൻ മേഖലയിലും മുളവുകാട്, കടമക്കുടി, ചേരാനെല്ലൂർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലേക്കുമുള്ള കുടിവെള്ള വിതരണത്തിൽ കുറവുണ്ടാകുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. പെരിയാറിലെ ജലത്തിൽ കലക്കൽ അധികരിച്ചതാണ് പ്ളാന്റിന്റെ പ്രവർത്തനം തടസപ്പെടാൻ കാരണം.