നെട്ടൂർ:ഇന്നലെ രാവിലെ 10.30ന് പരുത്തിച്ചുവട് ബസ്സ്റ്റോപ്പിനടുത്ത് തുണിക്കടയിലേക്ക് കാർ ഇടിച്ചു കയറി. ജീവനക്കാരി തലനാരിഴക്ക് രക്ഷപെട്ടു. ലേക്‌ഷോർ ആശുപത്രിയിലേക്ക് തിരിയുന്നതിനിടെ പുറകിൽ മറ്റൊരു കാർ ഇടിച്ച് മുന്നിൽ പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടത് അപകടകാരണമായി.സമീപത്തെ വീടിന്റെ മതിലും ഗേറ്റും അപകടത്തിൽ തകർന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി നെട്ടൂർ യൂണിറ്റ് പ്രസിഡന്റ് നിഷാദിന്റേതാണ് കട.പെരുന്നാൾ സ്റ്റോക്ക് ഉൾപ്പടെ കടയിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. .ആർക്കും പരിക്കില്ല.കുണ്ടന്നൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പരുത്തിച്ചുവട് പാലം ഇറങ്ങി ലേക് ഷോർ ആശുപത്രിയിലേക്ക് തിരിയുന്ന ഈ ഭാഗം അപകടമേഖലയായി മാറിയിരിക്കുകയാണ്.പനങ്ങാട്,ചേർത്തല ഭാഗങ്ങളിലേക്ക് വരുന്നബസ്സുകൾക്ക് ഇവിടെ സ്റ്റോപ്പുളളതിനാൽ ലേക് ഷോറിലേക്ക് തിരിയുന്ന വാഹനങ്ങൾക്ക് പലപ്പോഴും ഉരയലും,മുട്ടലും,പോറലും,സംഘർഷങ്ങളും ഒക്കെ പതിവാണെങ്കിലും സമീപത്തെകടയിലേക്ക് വാഹനം ഇടിച്ചകയറിയസംഭവം ആദ്യമാണ്. അപകടമേഖലയെന്ന് കാണിക്കുന്നമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നാവശ്യവും ഉയർന്നുവന്നിട്ടുണ്ട്..