കോലഞ്ചേരി: മൂവാറ്റുപുഴയാർ കരകവിഞ്ഞതിനെ തുടർന്ന് പൂതൃക്ക,ഐക്കരനാട് പഞ്ചായത്തുകളിലെ 53 വീടുകളിൽ വെള്ളം കയറിയതോടെ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി പാർപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ക്രമാതീതമായി വെള്ളമുയർന്നത്. ക്യാമ്പിലേക്ക് മാറിയ കുടുംബങ്ങളുടെ എണ്ണം:

.ഐക്കരനാട് പഞ്ചായത്തിലെ പെരുവുംമൂഴി ഐലാൻഡ് ഹോട്ടലിലെ ക്യാമ്പിൽ 5 , കടമറ്റം യു.പി സ്കൂളിൽ 6 ,കറുകപ്പിള്ളി യു.പി സ്കൂളിൽ 20, കടയ്ക്കനാട് എം.ടി.എൽ.പി എസിൽ 22 . തിരുവാണിയൂർ പഞ്ചായത്തിലെ കമ്മലേശ്വരം കോളനിയിലെ 19 വീട്ടുകാരെ ബന്ധു വീടുകളിലേയ്ക്ക് മാറ്റി. മുരിയമംഗലത്ത് 6 വീട്ടുകാരുടെ പശു വളർത്തൽ ഫാം വെള്ളം കയറി നശിച്ചു. വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടി മിന്നലിൽ മണ്ണൂർ ഭാഗത്തെ 20 വീടുകളിൽ ഇലക്ട്രിക് വയറിംഗ് കത്തി നശിച്ചു.

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പുത്തൻകുരിശ് വട്ടക്കുഴി പാലത്തിനടുത്തും, മറ്റക്കുഴിയിലും ദേശീയപാതയിൽവെള്ളക്കെട്ട്

. കോലഞ്ചേരി ഞെരിയാംകുഴിയിലും,, തിരുവാണിയൂർ പള്ളിപ്പാട്ടമ്പലം മുരിയ മംഗലം റോഡിലും വെള്ളം