കൊച്ചി: മഴ ശക്തമായി തുടരുകയാണെങ്കിലും മെട്രോ സർവീസ് തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അറിയിച്ചു. മുട്ടത്തെ മെട്രോ യാർഡിലെ കോച്ചുകളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഒരുവിധത്തിലുമുള്ള നഷ്ടങ്ങളുണ്ടാകാതിരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഒരുക്കി കഴിഞ്ഞു. കാലവർഷം ശക്തി പ്രാപിച്ചെങ്കിലും മെട്രോ സർവീസുകൾ സാധാരണ സമയക്രമം പാലിക്കുമെന്നും കെ.എം.ആർ.എൽ വ്യക്തമാക്കി.