ആലുവ: കാലടി റോഡിൽ കിഴക്കേദേശം കടവിൽ പെരിയാർതീരം ഫ്ളാറ്റിന് മുൻവശം വൻമരം കടപുഴകി വൈദ്യുത ലൈനിൽ വീണതിനെത്തുടർന്ന് വൈദ്യുതി നിലച്ചു. മരവും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞ് റോഡിൽ വീണു. തലനാരിഴയ്ക്ക് ആളപായം ഒഴിവായി. തിരക്കേറിയ ആലുവ - കാലടി റോഡിൽ സംഭവത്തെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സ് എത്തിയാണ് റോഡിന് കുറുകെ വീണ മരം മുറിച്ചുമാറ്റിയത്.