പള്ളുരുത്തി: കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും പടിഞ്ഞാറൻ കൊച്ചിയിൽ നിരവധി വീടുകൾ തകർന്നു. കച്ചേരിപ്പടി കൊഷ്ണം വേലി പറമ്പിൽ മജീദ്, ദീപം വൽസൻ, കാട്ടി പറമ്പ് മുട്ടുങ്കൽ സേവ്യർ, കടേ ഭാഗം തറേ പറമ്പിൽ വിനോദ്, കുമ്പളങ്ങി കോയബസാറിൽ തൈക്കാട്ടിൽ നിത വർഗീസ് എന്നിവരുടെ വീടിന് മേൽ മരങ്ങൾ വീണാണ് കേടുപാടുകൾ സംഭവിച്ചത്. ചെല്ലാനം കളത്തറയിൽ കണ്ടൽക്കാടുകൾ കൂട്ടത്തോടെ കടപുഴകി വീണു.ഈ ഭാഗങ്ങളിൽ മരങ്ങൾ വൈദ്യംതി ലൈനു മുകളിൽ വീണതോടെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.പെരുമ്പടപ്പ്, കൾട്ടസ് റോഡ്, കച്ചേരിപ്പടി, മട്ടാഞ്ചേരി, കൂവപ്പാടം, ഫോർട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ റോഡിൽ വെള്ളം പൊങ്ങിയതോടെ വാഹന ഗതാഗതം തടസപ്പെട്ടു. ചെല്ലാനം തീരദേശ മേഖലകളിൽ കടലാക്രമണവും രൂക്ഷമായി. കടൽഭിത്തി ഉള്ള സ്ഥലങ്ങളിൽ രണ്ടാൾ പൊക്കത്തിലാണ് വെള്ളം അടിച്ച് കയറി വീടുകളിലേക്ക് എത്തിയത്. ക്യാമ്പുകൾ തുറക്കാൻ അധികാരികൾ ഇവിടെ സാഹചര്യം ഒന്നും ഒരുക്കിയിട്ടില്ല.