കോലഞ്ചേരി: എറണാകുളം ജില്ലാ പഞ്ചായത്തും കോലഞ്ചേരി പ്രസ് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡി​റ്റോറിയത്തിൽ നടക്കും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. എറണാകുളം ജനറൽ ആശുപത്രിയിലെ ത്വക്ക്. കണ്ണ്, ചെവി വിഭാഗങ്ങളിലെ ഡോക്ടർമാരും കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാരും, ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടർമാരും പങ്കെടുക്കും. മരുന്ന് സൗജന്യം. ബ്ലഡ് പ്രഷർ, ഷുഗർ പരിശോധനയും സൗജന്യമാണ്. രാവിലെ 8 മുതൽ രജിസ്ട്രേഷൻ തുടങ്ങും.