തൃക്കാക്കര : പ്രളയബാധിതർക്ക് സൺറൈസ് ആശുപത്രിയുടെ കേരളത്തിലെ വിവിധ ശാഖകളിൽ സൗജന്യ ചികിത്സ നൽകുമെന്ന് ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ അറിയിച്ചു. ക്യാമ്പ് ഓഫീസർ നൽകുന്ന കത്തുൾപ്പടെ ബന്ധപ്പെട്ട രേഖകളുമായെത്തുന്നവർക്കെല്ലാം ചികിത്സാസൗകര്യം ഉണ്ടാകുമെന്ന് മെഡിക്കൽ ഡയക്ടറായ ഡോ. കെ. ആർ. പ്രതാപ് കുമാർ പറഞ്ഞു. കഴിഞ്ഞ വർഷവും കാക്കനാട് സൺറൈസ് ആശുപത്രി നൽകിയ ഈ സൗകര്യം ഏറെപ്പേർക്ക് പ്രയോജനപ്പെട്ടു. ആവശ്യമായി വരുകയാണെങ്കിൽ ശസ്ത്രക്രിയകളും സൗജന്യമായി നൽകും. കാക്കനാട് (കൊച്ചി), ചങ്ങരംകുളം (മലപ്പുറം), കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലാണ് സൺറൈസ് ആശുപത്രികൾ.