വൈപ്പിൻ:സംസ്ഥാനപാതയിൽ ഞാറക്കൽ പെരുമ്പിള്ളി കവലയിൽ മൂന്ന് കടകൾക്ക് തീ പിടിച്ചു. ഇന്നലെ പുലർച്ചെ 3.30 ഓടെയാണ് സംഭവം. അലീന ബേക്കറി പൂർണമായും കത്തിനശിച്ചു. യു ആൻഡ് മി , അശ്വതി സ്റ്റോഴ്‌സ് എന്നീ കടകൾക്കും സാരമായ നഷ്ടങ്ങൾ ഉണ്ടായി. ഉടനെ അഗ്‌നിശമനസേന സ്ഥലത്തെത്തി തീ പിടിച്ചു. അലീന ബേക്കറിയിലെ ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാധമികനിഗമനം.