#കീരേലിമല കോളനിയിലെ 13 കുടുംബങ്ങൾ ഭീതിയുടെ നിഴലിൽ
ഇന്നലെ മണ്ണിടിഞ്ഞത് അഞ്ചുതവണ
തൃക്കാക്കര : തോരാതെ പെയ്ത കനത്ത മഴയിൽ മണ്ണിടിയാൽ അത്താണി കീരേലിമല 21 കോളനിയിലെ 13 കുടുംബങ്ങൾ ഭീതിയുടെ നിഴലിൽ.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തോരാതെ പൊയ്‌യുന്ന മഴയിൽ അഞ്ചുതവണയാണ് മണ്ണിടിഞ്ഞുവീണത്.ഇന്നലെ രാവിലെ മണ്ണിടിഞ്ഞുവീണതിൽ സമീപത്തുണ്ടായിരുന്ന പെൺകുട്ടി തലനാഴികയിൽ രക്ഷപ്പെട്ടു.തൃക്കാക്കര നഗര സഭ അദ്ധ്യക്ഷ ഷീല ചാരു,സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ ജിജോ ചിങ്ങം തറ,ഷബ്‌ന മെഹർ അലി എന്നിവർ അപകട സ്ഥലം സന്ദർശിച്ചു.
പ്രദേശത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് 13 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനുള്ള റവന്യൂ അധികൃതരുടെ ശ്രമം നടത്തിയെങ്കിലും കുടുംബങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് വേണ്ടെന്നുവച്ചു. അത്താണിയിൽ പാറമടയ്ക്ക് സമീപം രണ്ട് സ്ഥലങ്ങളിലായി കഴിഞ്ഞ മാസം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഈ പ്രദേശത്തെ കുടുംബങ്ങളെ അത്താണിയിൽ പാറമടയ്ക്ക് സമീപം രണ്ട് സ്ഥലങ്ങളിലായി റവന്യൂ വകുപ്പിന്റെ കൈയ്യിലുള്ള അൻപതുസെന്റെ സ്ഥലത്തേക്ക് മാറ്റാമെന്ന ജില്ലാ ഭരണ കൂടത്തിന്റെ ഉറപ്പ് പാലിക്കാത്തതാണ് കുടുംബങ്ങളുടെ പ്രതിക്ഷേധത്തിന് കാരണം. വാണാചിറ, മുണ്ടംപാലം, റെക്കാവാലി ബി.എം നഗർ മരോട്ടിച്ചുവട് തോപ്പിൽ, എൻ.ജി.ഒ ക്വോട്ടേഴ്‌സ് തുടങ്ങി പത്തോളം വാർഡുകളിലെ അൻപതോളം വീടുകളിൽ വെള്ളം കയറി. കാക്കനാട് പ്രദേശത്തെ ഭൂരിഭാഗം ഫ്ലാറ്റുകളിലും രൂക്ഷമായ വെള്ളക്കെട്ടായിരുന്നു. തൃക്കാക്കര എൻ.ജി.ഒ ക്വോർട്ടേഴ്‌സ്, തൈക്കുടം റോഡിനു സമീപം എട്ടോളം വീടുകൾ വെള്ളക്കെട്ടിലായി.
വാഴക്കാല, ചെമ്പ്മുക്ക്,മരോട്ടിചുവട് പ്രദേശത്തെ വീടുകൾ വെള്ളക്കെട്ടിലായി. ഇൻഫോപാർക്ക് കാമ്പസിൽ രൂക്ഷമായ വെള്ളക്കെട്ടിൽ വാഹന ഗതാഗതം മുടങ്ങി. അതേസമയം ഇന്നലെ രാവിലെ ഇൻഫോപാർക്കിൽ ജോലിക്കെത്തിയവർ ബുദ്ധിമുട്ടിലായി. നേരത്തെ ഇൻഫോപാർക്ക് പരിസരത്തു എത്തിയെങ്കിലും രൂക്ഷമായ വെള്ളക്കെട്ടുമൂലം ഓഫീസിലേക്ക് കയറാനായില്ല. വെള്ളക്കെട്ടു മൂലം ഓട്ടോ ക്യാബ് സർവീസുകൾ പ്രധാന കാവാടത്തിൽ അവസാനിപ്പിച്ചു. കാക്കനാട് വിവിധ പ്രദേശങ്ങളിലായി അഞ്ചു സ്ഥലങ്ങളിൽ മരം വീണു,