കൊച്ചി : വൈപ്പിൻ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ തിരഞ്ഞെുപ്പിൽ എ.ഐ.എസ്.എഫ് പാനലിലെ സ്ഥാനാർത്ഥികളുടെ നോമിനേഷൻ നിരസിച്ചതിനെ ചോദ്യം ചെയ്ത് ടി.എസ്. മുഹമ്മദ് ഹാഫിസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശം. നാമനിർദ്ദേശ പത്രിക കവറിൽ സമർപ്പിച്ചില്ലെന്ന നിസാര കാരണം പറഞ്ഞാണ് അധികൃതർ നിരസിച്ചതെന്ന് ഹർജിയിൽ പറയുന്നു. കോളേജ് പ്രിൻസിപ്പൽ,തിരഞ്ഞെടുപ്പ് ഓഫീസർ, പരാതി പരിഹാര സെൽ, എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ എന്നിവർക്കാണ് നോട്ടീസ് നൽകാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്. ആഗസ്റ്റ് 13 ന് ഹർജി വീണ്ടും പരിഗണിക്കും.