തൃപ്പൂണിത്തുറ: കൊതുകുനിവാരണ ബോധവല്ക്കരണത്തിനായി ഗൃഹസന്ദർശനം നടത്തിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് നായയുടെ കടിയേറ്റു. തിരുവാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ് അർ ബിജുവിനാണ് ഇരുമ്പനം സിഗ്നനിലിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ വച്ച് വളർത്തുനായയുടെ കടിയേറ്റത്. സാരമായി പരിക്കേറ്റ അദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.